പോയ ഭാരം തിരികെ വരാതിരിക്കാന്‍ പിന്തുടരാം ഈ ഏഴ് കാര്യങ്ങള്‍
ഭാരം കുറയ്ക്കുന്നത് എത്ര ബുദ്ധിമുട്ടുള്ള പരിപാടിയാണെന്ന് ഒരിക്കലെങ്കിലും അതിന് ശ്രമിച്ചിട്ടുള്ളവര്‍ക്ക് അറിയാം. എന്നാല്‍ അതിനേക്കാള്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് കുറഞ്ഞ ഭാരം നിലനിര്‍ത്തുക എന്നത്. ഏത് തരം മാര്‍ഗങ്ങളിലൂടെ ഭാരം കുറച്ചവര്‍ക്കും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭാരം വീണ്ടും കൂടാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. കുറഞ്ഞ കാലറിയുള്ള ഭക്ഷണക്രമം(ദിവസം 800 മുതല്‍ 1200 കാലറി വരെ) പിന്തുടരുന്നവര്‍ക്ക് അഞ്ച് വര്‍ഷം കൊണ്ട് 26 ശതമാനം മുതല്‍ 121 ശതമാനം വരെ പോയ ഭാരം തിരികെ വരാമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ബിഹേവിയറല്‍ വെയ്റ്റ് മാനേജ്മെന്‍റ് പ്രോഗ്രാമുകള്‍ പിന്തുടരുന്നവര്‍ക്ക് ഒരു വര്‍ഷത്തിന് ശേഷം 30 മുതല്‍ 35 ശതമാനം വരെ ഭാരം തിരികെ വരാനുള്ള സാധ്യതയും ഉണ്ട്. ഭാരം കുറയാനുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് പോലും മരുന്ന് നിര്‍ത്തി ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നില്‍ രണ്ട് ഭാരം തിരികെ വരാം. കുറച്ച ഭാരം ഇത്തരത്തില്‍ തിരികെ വരുന്നതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ടാകാം. ഭാരം കുറയ്ക്കുന്ന അത്ര പ്രചോദനാത്മകമല്ല ഭാരം നിലനിര്‍ത്തുന്ന പ്രക്രിയ എന്നതാണ് ഇതില്‍ ആദ്യത്തേത്. ഭാരം കുറയ്ക്കുമ്പോൾ ...