ഓരോ ചെറിയ ചലനങ്ങളും ആരോഗ്യത്തിലേക്കുള്ള പാതയാക്കാം

 ഓരോ ചെറിയ ചലനങ്ങളും ആരോഗ്യത്തിലേക്കുള്ള പാതയാക്കാം

ആരോഗ്യകരമായ ജീവിതത്തിന് വ്യായാമം കൂടിയേ തീരൂ. എന്നാൽ വ്യായാമം ചെയ്യാൻ ഇപ്പോഴും മടി കാണിക്കുന്ന ആളുകൾ നമുക്കിടയിലുണ്ട്. സമയക്കുറവാണ് വ്യായാമം ചെയ്യാതിരിക്കാൻ പലരും പറയാറുള്ള കാരണം. കൂടുതൽ നേരമുള്ള ജോലി പലപ്പോഴും കുടുംബത്തോടും സുഹൃത്തുക്കളോടും ഇടപഴകുന്നത്തിന് പോലും സാധ്യമാകാതെ വരുന്നു, അപ്പോൾ പിന്നെ എവിടെ വ്യായാമം ചെയ്യാൻ സമയം എന്നാണ് പലരും പറയാറുള്ളത്. ശാരീരിക വ്യായാമങ്ങൾ ഇല്ലാത്തത് കൊണ്ട് തന്നെ പല ആളുകളിലും ഇപ്പോൾ ആരോഗ്യപ്രശ്നങ്ങളും കൂടി വരുകയാണ്.

ആഹാരം കഴിക്കുന്നതിൽ നമ്മൾ എപ്പോഴെങ്കിലും മുടക്ക് വരുത്താറുണ്ടോ? ഇല്ല എന്ന് തന്നെയാകും കൂടുതൽ പേരുടെയും ഉത്തരം. ആരോഗ്യം നിലനിർത്താൻ ആഹാരം മാത്രം പോരാ. കൃത്യമായ വ്യായാമവും ഇതിനാവശ്യമാണ്‌. ഭക്ഷണകാര്യത്തിൽ കൃത്യത പിന്തുടരുന്ന നമ്മൾ ഓരോരുത്തരും വ്യായാമത്തിന്റെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ നൽകാറില്ല എന്നതാണ് വാസ്തവം. തിരക്കേറിയ ഒരു ജീവിതശൈലി ആണെങ്കിൽപ്പോലും മികച്ച ഫിറ്റ്നസ് ശീലം നിലനിർത്താനായി പല കാര്യങ്ങളും ചെയ്യാൻ കഴിയും.

ജിമ്മിൽ പോയാലേ വ്യായാമം ചെയ്യാനാകൂ എന്ന് വിശ്വസിക്കുന്നവരുണ്ട്.

എന്നാൽ വ്യായാമം ചെയ്യുന്നതിനായി ജിമ്മിൽ പോവണം എന്ന് യാതൊരു നിർബന്ധവുമില്ല. എല്ലാ ദിവസവും കുറച്ചു സമയമെങ്കിലും വ്യായാമത്തിൽ ഏർപ്പെടുന്നുണ്ടോ എന്നത് മാത്രമാണ് ശ്രദ്ധിക്കേണ്ടത്. ദിവസവും ചെയ്യുന്ന ചില ശാരീരിക ചലനങ്ങൾ പോലും വ്യായാമങ്ങളായി മാറ്റിയെടുക്കാം. വീട്ടുജോലികൾ, ഷോപ്പിംഗ്, വിനോദങ്ങൾ തുടങ്ങി ഓഫീസിൽ വെള്ളം എടുക്കുന്നത് പോലും ഒരു വ്യായാമമായി കണക്കാക്കാം. ഇക്കാര്യങ്ങളെല്ലാം തന്നെ ഒരു വ്യായാമമെന്ന രീതിയിൽ കണക്കിലെടുത്തുകൊണ്ട് പ്രവർത്തിക്കുന്നത് വഴി കൂടുതൽ ആരോഗ്യവാനായിരിക്കാൻ സഹായിക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്. വ്യായാമ പ്രക്രിയയിൽ മനസ്സിനെ ബോധപൂർവ്വം ഉൾപ്പെടുത്തുക. ഇതുവഴി കൂടുതൽ ആരോഗ്യമുള്ളവരായി മാറുവാൻ കഴിയും.


ദൈന്യദിന ഷെഡ്യൂളുകൾ എത്ര തന്നെ തിരക്ക് നിറഞ്ഞതാണെങ്കിലും ദിവസത്തിൻ്റെ ആരംഭ വേളയിൽ ഇന്ന് എല്ലാം നല്ല രീതിയിൽ നടക്കുമെന്ന പ്രതീക്ഷകൾ വച്ച്കൊണ്ട് മുന്നോട്ട് പോവുകയാണെങ്കിൽ എല്ലാ കാര്യങ്ങളിലും പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് തീർച്ചയാണ്. ജോലി സമയങ്ങളിൽക്കിടയിൽ ലഭിക്കുന്ന ഓരോ ചെറിയ ഇടവേളകൾ പോലും കാര്യക്ഷമമായി ഉപയോഗിച്ചുകൊണ്ട് ആരോഗ്യം, മനോനില, ശാരീരികക്ഷമത എന്നിവ മെച്ചപ്പെടുത്താൻ ശ്രമിക്കുക. മനസ്സിൽ എല്ലായ്പ്പോഴും നിശ്ചയദാർഢ്യവും പോസിറ്റീവ് ചിന്താഗതിയും ഉണ്ടെങ്കിൽ ഉദ്ദേശ്യങ്ങളെല്ലാം നിറവേറ്റുന്നതിനും നടപ്പിലാക്കുന്നതിനുമെല്ലാമുള്ള സാഹചര്യങ്ങൾ ശരീരം താനെ ഒരുക്കിത്തരും.



ഇത്തരത്തിൽ പരിശ്രമിക്കുകയാണെങ്കിൽ ശരീരത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും എന്ന് തീർച്ചയാണ്. ശരീരം ചലനത്തെയാണ് തിരിച്ചറിയുന്നത്. അത് ചെയ്യുന്ന സ്ഥലത്തെയല്ല. ഈ ചിന്ത എപ്പോഴും മനസ്സിൽ ഉണ്ടെങ്കിൽ വിവേകത്തോടെ ഓരോ ചെറിയ ചലനങ്ങൾ പോലും ആരോഗ്യത്തിലേക്കുള്ള പാതയാക്കി മാറ്റിയെടുക്കാൻ കഴിയും.




Comments

Popular posts from this blog

Part time job opportunity

ഡിജിറ്റൽ യുഗത്തിൽ കുട്ടികളെ വളർത്തുമ്പോൾ; ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ