കൗമാരക്കാരിലെ ഹൃദയാഘാതം വര്‍ധിക്കുന്നു; കാരണങ്ങള്‍ ഇവയെല്ലാം
യുവാക്കളിലെ ഹൃദയാഘാതമാണ് ഇന്ന് ലോകം ആശങ്കയോടെ ഉറ്റുനോക്കുന്ന ആരോഗ്യപ്രശ്നങ്ങളില്‍ ഒന്ന്. മുന്‍പെല്ലാം പ്രായമായവരെ ബാധിക്കുന്ന രോഗമായിട്ടാണ് ഹൃദയാഘാതത്തെ കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഹൃദയസ്തംഭനം ഉണ്ടാകാമെന്ന അവസ്ഥയാണ്. സ്കൂള്‍, കോളജ് തലങ്ങളില്‍ പഠിക്കുന്നവരും പുറമേക്ക് ആരോഗ്യവാന്മാരെന്ന് തോന്നിക്കുന്ന യുവാക്കളുമെല്ലാം പെട്ടെന്നൊരു നാള്‍ ഹൃദയാഘാതം വന്നു മരിക്കുന്ന വാര്‍ത്തകള്‍ നടുക്കത്തോടെയാണ് നാം കേള്‍ക്കാറുള്ളത്.
കൂടുതൽ ആരോഗ്യ വാർത്തകൾക് വേണ്ടി ഗ്രൂപ്പിൽ join ചെയ്യുക
1. ജീവിതശൈലി മാറ്റങ്ങള്‍
തങ്ങളുടെ മാതാപിതാക്കളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇന്നത്തെ യുവാക്കളുടെ ജീവിതശൈലി. സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തിന്‍റെ ഭാഗമായി ലാപ്ടോപുകള്‍, മൊബൈലുകള്‍, ടാബുകള്‍ എന്നിവ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് മുന്നിലാണ് സദാസമയവും നമ്മുടെ യുവതലമുറ. ഇത് ദേഹമനങ്ങിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുകയും അലസമായ ജീവിതശൈലിയിലേക്ക് നയിക്കുകയും ചെയ്യുന്നു. ആവശ്യത്തിന് വ്യായാമമോ ശാരീരിക അധ്വാനമോ ഇല്ലാത്ത ഈ അവസ്ഥ യുവാക്കളുടെ ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുന്നു. യുവാക്കള്‍ കടന്നു പോകുന്ന സമ്മര്‍ദ സാഹചര്യങ്ങളും ഹൃദയാഘാതത്തിനുള്ള സാധ്യയേറ്റുന്നു.
. 2. അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍
ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡും വറുത്തതും പൊരിച്ചതും സംസ്കരിച്ചതുമായ ഭക്ഷണവിഭവങ്ങളാണ് കൗമാരക്കാരും യുവാക്കളും ഇന്ന് കൂടുതലായി കഴിക്കുന്നത്. അവശ്യ പോഷണങ്ങളോ പ്രോട്ടീനോ ഒന്നുമില്ലാത്ത ഈ വിഭവങ്ങളില്‍ അനാരോഗ്യകരമായ കൊഴുപ്പും ആവശ്യത്തിലും അധികം ഉപ്പുമാണ് അടങ്ങിയിട്ടുള്ളത്. ഇത് യുവാക്കളുടെ ശരീരത്തിന്‍റെ പ്രതിരോധശേഷി തകരാറിലാക്കുന്നു. ഇത് ശരീരത്തിലെ നീര്‍ക്കെട്ടും അണുബാധയും വര്‍ധിപ്പിക്കുകയും ഹൃദ്രോഗം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
കൂടുതൽ ആരോഗ്യ വാർത്തകൾക് വേണ്ടി ഗ്രൂപ്പിൽ join ചെയ്യുക
3. പുകവലി, മദ്യപാനം, ലഹരി ഉപയോഗം
പുകവലി, മദ്യപാനം, ലഹരി വസ്തുക്കള്‍ തുടങ്ങിയവയുടെ ഉപയോഗവും യുവാക്കള്‍ക്കിടയില്‍ വ്യാപകമായിട്ടുണ്ട്. ഇലക്ട്രോണിക് സിഗരറ്റുകളുടെ ഉപയോഗവും വര്‍ധിച്ചിട്ടുണ്ട്. നിക്കോട്ടിന്‍ പോലുള്ള വിഷവസ്തുക്കള്‍ ശ്വാസകോശത്തിനെ മാത്രമല്ല രക്തധമനികളില്‍ ബ്ലോക്കിനും കാരണമാകും. ഇത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുടെ സാധ്യത വര്‍ധിപ്പിക്കും.
4. സ്വയം ചികിത്സ
പല രോഗലക്ഷണങ്ങളും അവഗണിക്കാനും ഇന്‍റര്‍നെറ്റില്‍ നോക്കി മരുന്നുകള്‍ കണ്ടെത്തി സ്വയം ചികിത്സ നടത്താനുമുള്ള ത്വര ഇന്ന് പല കൗമാരക്കാര്‍ക്കുമുണ്ട്. തെറ്റായ മരുന്നുകളും തെറ്റായ ഡോസുമൊക്കെ ഗുണത്തിന് പകരം ദോഷമാണ് ഉണ്ടാക്കുക. ഇവയും ശരീരത്തിന് ഹാനികരമാണ്.
4. സ്വയം ചികിത്സ
പല രോഗലക്ഷണങ്ങളും അവഗണിക്കാനും ഇന്‍റര്‍നെറ്റില്‍ നോക്കി മരുന്നുകള്‍ കണ്ടെത്തി സ്വയം ചികിത്സ നടത്താനുമുള്ള ത്വര ഇന്ന് പല കൗമാരക്കാര്‍ക്കുമുണ്ട്. തെറ്റായ മരുന്നുകളും തെറ്റായ ഡോസുമൊക്കെ ഗുണത്തിന് പകരം ദോഷമാണ് ഉണ്ടാക്കുക. ഇവയും ശരീരത്തിന് ഹാനികരമാണ്.
നിത്യവും വ്യായാമം ചെയ്യാനും പോഷകസമൃദ്ധമായ ഭക്ഷണം ഉള്‍പ്പെട്ട ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനും എല്ലാ പ്രായത്തിലുമുള്ളവരും ശ്രദ്ധിക്കേണ്ടതാണ്. കൗമാരക്കാരുടെ ജീവിതശൈലിയുടെ കാര്യത്തില്‍ മാതാപിതാക്കളും സമൂഹവും കുറച്ച് കൂടി ശ്രദ്ധ പതിപ്പിക്കേണ്ടതും ആവശ്യമാണ്. ഹൃദ്രോഗചരിത്രമുള്ള കുടുംബങ്ങളില്‍ നിന്നുള്ള കൗമാരക്കാർ പ്രത്യേകം ജാഗ്രത പുലര്‍ത്തേണ്ടതും ആവശ്യമായ പരിശോധനകള്‍ നടത്തേണ്ടതും അത്യാവശ്യമാണ്.

Comments
Post a Comment