അമിതവണ്ണം കുട്ടികളുടെ ആത്മവിശ്വാസം കുറയ്ക്കും, വൈകാരികമായി തളര്‍ത്തും; മാതാപിതാക്കള്‍ ചെയ്യേണ്ടത്

കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ ഒരുപാടുപേർ പൊണ്ണത്തടിയുടെ പിടിയിലകപ്പെടുന്നുണ്ട്.

ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നതും അനാരോഗ്യകരമായ ഭക്ഷണരീതിയുമെല്ലാം ഇതിന് കാരണമാണ്. ഉത്കണ്ഠ, വിഷാദം, സാമൂഹിക ഒറ്റപ്പെടൽ എന്നിങ്ങനെ പല ബുദ്ധിമുട്ടുകളാണ് ഇതുമൂലമുണ്ടാകുന്നത്.

കുട്ടികളെ വൈകരാരിക തലത്തിലും അവരുടെ സാമൂഹിക വളർച്ചയിലും അമിതവണ്ണം പ്രതികൂലമായി ബാധിക്കാറുണ്ട്.

ആത്മവിശ്വാസക്കുറവും ഉത്കണ്ഠയും വിഷാദവുമെല്ലാം കുട്ടികളിൽ കാണാൻ കഴിയും. സമപ്രായക്കാരായ കുട്ടികളിൽ നിന്ന് തങ്ങൾക്കെന്തോ പ്രത്യേകതയുണ്ടെന്ന് ഇവർക്ക് തോന്നാൻ ഇടയുണ്ട്.അതുമൂലം പലരുടെയും കളിയാക്കലുകൾക്കും വിമർശനങ്ങൾക്കും ഇവർ ഇരയാകുകയും ചെയ്യും. അതുകൊണ്ടുതന്നെ ശാരീരക വിനോദങ്ങളിൽ ഏർപ്പെടാതെ മാറിനിൽക്കും. ഒരു ഗ്രൂപ്പിൽ നിൽക്കുമ്പോൾ പോലും ഇവർ ഒറ്റപ്പെടൽ അനുഭവിച്ചേക്കാം. ഇത് കുട്ടികളുടെ പഠനമികവിനെ വരെ ബാധിക്കുകയും ചെയ്യും.

മാതാപിതാക്കൾ ചെയ്യേണ്ടത്

► ആരോഗ്യകരമായ ഭക്ഷണശീലം വളർത്തുകയും അതിനൊപ്പം സ്ഥിരമായി വ്യായാമം ചെയ്യുന്നതും കുട്ടികളിൽ ഒരു ശീലമാക്കിയെടുക്കാൻ മാതാപിതാക്കൾക്ക് കഴിയും. കായിക വിനോദങ്ങളിലോ, നൃത്തം, നീന്തൽ മുതലായ കാര്യങ്ങളിലോ കുട്ടികളെ പങ്കെടുപ്പിച്ച് അവരുടെ ആത്മവിശ്വാസം ഉയർത്താം.

► കുട്ടികൾക്ക് അവരുടെ കഴിവുകളെയും നേട്ടങ്ങളെയും കുറിച്ച് സന്തോഷം തോന്നാൽ അത്തരം കാര്യങ്ങളിൽ മാതാപിതാക്കൾ കൂടുതൽ ഊന്നൽ നൽകണം. ആരോഗ്യകരമായ അവരുടെ തെരഞ്ഞെടുപ്പുകളെ അഭിനന്ദിക്കാൻ മറക്കരുത്. ജങ്ക് ഭക്ഷണങ്ങൾക്ക് പകരം പഴങ്ങളും പച്ചക്കറികളും കഴിക്കാം എന്ന് കുട്ടികൾ പറയുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കാം.

► കുടികൾക്ക് പ്രോത്സാഹനവും പ്രചോദനവും നൽകാൻ സഹായിക്കുന്ന സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വലയും സൃഷ്ടിച്ചടുക്കാൻ അവരെസഹായിക്കാം.

► മാതാപിതാക്കൾക്ക് കൈകാര്യം ചെയ്യാവുന്നതിലും അപ്പുറം ബുദ്ധിമുട്ടുകളിലൂടെ കുട്ടികൾ കടന്നുപോകുന്നുണ്ടെന്ന് തോന്നിയാൽ ഒരു കൗൺസിലറുടെയോ മറ്റോ സഹായം തേടാൻ മടിക്കരുത്.

► കുട്ടികൾക്ക് ആരോഗ്യകരമായ ജീവിതരീതിയുടെ മാതൃക കാണിച്ചുനൽകാൻ മാതാപിതാക്കൾക്ക് കഴിയണം.ഫിസിക്കൽ ആക്റ്റിവിറ്റി മുടക്കാതെയും ആരോഗ്യകരമായ ഭക്ഷണം തെരഞ്ഞെടുക്കുന്നതിലൂടെയുമൊക്കെ ഇത് സാധ്യമാണ്.


Comments

Popular posts from this blog

Part time job opportunity

ഡിജിറ്റൽ യുഗത്തിൽ കുട്ടികളെ വളർത്തുമ്പോൾ; ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ