വിജയിക്കാൻ ഇതാ പത്ത് കാര്യങ്ങൾ.!!
1}. ഓരോ ദിവസവും പുതുതായി തുടങ്ങുക.
പഴയ പരാജയങ്ങൾ മറന്ന് പുതിയ കാര്യങ്ങൾ ചെയ്യുന്ന ശീലം ഉണ്ടാക്കുക. വിജയവും പരാജയവും തമ്മിലുള്ള വ്യത്യാസം ശീലങ്ങളിലുള്ള വ്യത്യാസമാണ്.
2}. നിങ്ങൾ നിങ്ങളെ തന്നെയും മറ്റുള്ളവരെയും സ്നേഹിക്കുക.
3}. വിജയിക്കുന്നത് വരെ ദൗത്യത്തിൽ നിന്നും പിന്മാറരുത്. ഇടയ്ക്കുണ്ടാകുന്ന പരാജയങ്ങളൊക്കെ നമ്മെ വിജയത്തിലേക്ക് കൂടുതൽ അടുപ്പിക്കും.
4}. ഓരോ വ്യക്തിയും പ്രകൃതിയുടെ അദ്ഭുതമാണ്. നാം ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാര്യത്തിൽ നാം വിജയിക്കും.
5}. ഓരോ ദിവസവും തന്റെ ജീവിതത്തിലെ അവസാന ദിവസം എന്നതുപോലെ കരുതി പ്രവർത്തിക്കുക. വർത്തമാന കാലത്തിൽ ജീവിക്കുക.
6}. വികാരങ്ങളെ നിയന്ത്രിക്കുക. അമിത വികാരങ്ങൾ വിജയത്തിന് തടസ്സമാണ്.
7}. ചിരിക്കുന്നത് ഒരു ശീലമാക്കുക. ചിരി ആരോഗ്യവും ആയുസ്സും വർധിപ്പിക്കും.
8}. അവസരങ്ങളെ നഷ്ടപ്പെടുത്തരുത്. അറിവും കഴിവും വളർത്താൻ ഉതകുന്ന ഏതൊരു സാധ്യതകളെയും പ്രയോജനപ്പെടുത്തുക.
9}. പ്രവർത്തനമില്ലാത്ത സ്വപ്നങ്ങൾ ഒരു ഫലവും നൽകില്ല. ചെയ്യേണ്ട കാര്യങ്ങൾ അതത് ദിവസം ചെയ്യുക. ഉത്തരവാദിത്തങ്ങൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുന്നത് വിജയത്തിന് തടസ്സമാണ്.
10}. ജീവിതത്തിൽ നല്ല വഴികാട്ടികൾ ആവശ്യമാണ്. നിങ്ങൾ ഒരു വിശ്വാസി ആണെങ്കിൽ നിങ്ങൾക്ക് ഒരു നല്ല മാർഗ്ഗം കാണിച്ചുതരാൻ ദൈവത്തോട് പ്രാർത്ഥിക്കുക !!
**************************
ആരോഗ്യ വാർത്തകൾക് വേണ്ടി join ചെയ്യുക
.jpeg)
Comments
Post a Comment