അത്താഴത്തിന് ശേഷം നടക്കാനുള്ള ശരിയായ സമയം ഏതാണ്? 30 മിനിറ്റോ അതിൽ കൂടുതലോ കാത്തിരിക്കണമോ?
ഭക്ഷണശേഷം നടക്കാൻ പോകുന്നത് ദഹനപ്രക്രിയയ്ക്ക് ഗുണം ചെയ്യും. ഓരോ തവണയും ചെറിയ ഭക്ഷണമോ വലിയ ഭക്ഷണമോ കഴിക്കുമ്പോൾ, ദഹനപ്രക്രിയ ആരംഭിക്കുകയും ആമാശയത്തിലേക്ക് രക്തയോട്ടം ആവശ്യമായി വരികയും ചെയ്യുന്നു. അതിനാൽ ഭക്ഷണത്തിനോ ലഘുഭക്ഷണത്തിനോ ശേഷമുള്ള എന്തെങ്കിലും പ്രവർത്തനങ്ങൾ ആമാശയത്തിലെ രക്തപ്രവാഹത്തിന് തടസങ്ങൾ ഉണ്ടാക്കാം. ഇത് അസിഡിറ്റി, ഗ്യാസ്, മലബന്ധം, പൊണ്ണത്തടി തുടങ്ങി നിരവധി സങ്കീർണതകളിലേക്ക് നയിച്ചേക്കാം.
അതേസമയം, ഭക്ഷണശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ വർധനവ് നിയന്ത്രിക്കാൻ ചില ചെറിയ ശാരീരിക പ്രവർത്തനങ്ങൾ നിർദേശിക്കാറുണ്ട്. നടത്തം ഭക്ഷണശേഷം ചെയ്യാവുന്ന നല്ലൊരു വ്യായാമമാണ്. നടത്തം ആമാശയത്തെയും കുടലിനെയും ഉത്തേജിപ്പിക്കുന്നു. ഇത് പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുന്നു. മാത്രമല്ല, ഭക്ഷണം ദഹനവ്യവസ്ഥയിലൂടെ വേഗത്തിൽ കടന്നുപോകും. കൂടാതെ, ഇത് ശരീരവണ്ണം കുറക്കാൻ സഹായിക്കും.
ഭക്ഷണം കഴിച്ചശേഷം ആളുകൾ ചെറിയ രീതിയിൽ നടക്കാൻ പോകുമ്പോൾ, അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുകയും കുറയുകയും ചെയ്യുന്നുവെന്നും ഇൻസുലിൻ അളവ് സ്ഥിരത കൈവരിക്കുമെന്നും കണ്ടെത്തിയതായി സ്‌പോർട്‌സ് മെഡിസിനിൽ നടത്തിയ ഒരു പഠനം പറയുന്നു. ഭക്ഷണം കഴിച്ചശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് 60 നും 90 ഇടയിൽ ഉയരാം.
അതിനാൽ, രണ്ടു മുതൽ അഞ്ചു മിനിറ്റ് വരെ നടക്കണമെന്ന് ചില വിദഗ്ധർ പറയുന്നു. ഭക്ഷണശേഷം നടക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ഭക്ഷണത്തിനു ശേഷമുള്ള കലോറി എരിച്ചുകളയാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഭക്ഷണത്തിന് ശേഷം 30 മിനിറ്റ് നേരിയ വേഗത്തിലുള്ള നടത്തം 150 കലോറി വരെ എരിച്ചുകളയാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തു
ഭക്ഷണം കഴിച്ച് എത്ര സമയം കഴിഞ്ഞാണ് നടക്കാൻ പോകേണ്ടത്?
ഭക്ഷണം കഴിഞ്ഞ് 30 മിനിറ്റിനുശേഷം നടക്കണമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. എന്നാൽ, കനത്ത ഭക്ഷണമാണെങ്കിൽ കൂടുതൽ സമയം കാത്തിരിക്കണം

Comments
Post a Comment