എഴുന്നേറ്റ ഉടനെ ഒരു ഗ്ലാസ് വെള്ളം, വയര്‍ കുറയ്ക്കുന്നത് സിംപിളാണ്, മറക്കരുത് ഇക്കാര്യങ്ങള്‍
കുടവയര്‍ നിങ്ങള്‍ക്കുണ്ടോ? തീര്‍ച്ചയായും അതൊരു പ്രശ്‌നമായി തോന്നാം. വളരെ ചെറുപ്രായത്തിലേ കുടവയര്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും നമ്മള്‍ പരിഹസിക്കപ്പെടും. പക്ഷേ നിങ്ങളൊന്ന് മനസ്സ് വെച്ചാല്‍ തീര്‍ച്ചയായും അതിനെ ഇല്ലാതാക്കാം. ഇപ്പോള്‍ സിംപിളാണ് എല്ലാ കാര്യങ്ങളും നമ്മള്‍ വേണമെന്ന് വിചാരിച്ചാല്‍ തീര്‍ച്ചയായും വയര്‍ കുറഞ്ഞിരിക്കും.
പക്ഷേ അതിനായി നമ്മള്‍ സമയം മാറ്റിവെക്കണം. ചില ദിനചര്യങ്ങള്‍ മുടങ്ങാതെ ചെയ്യണം. ശരീരം അതിനോട് പൊരുത്തപ്പെടണം. അപ്പോള്‍ തനിയെ വയര്‍ കുറയും. ഇതെല്ലാം കുറഞ്ഞ കാലയളവില്‍ തന്നെ നമുക്ക് ചെയ്യാന്‍ പറ്റുന്നതാണ്.
നേരത്തെ എഴുന്നേല്‍ക്കുക
വയര്‍ കുറയ്ക്കാനും, ഭാരം പതിയെ കുറച്ച് കൊണ്ടുവരാനും ജീവിതത്തില്‍ അച്ചടക്കം ആവശ്യമാണ്. അതിരാവിലെ എഴുന്നേല്‍ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത് ശീലമാക്കാന്‍ ശ്രമിക്കുക. കൃത്യ സമയത്ത് ഉറങ്ങാന്‍ സാധിച്ചാല്‍, തീര്‍ച്ചയായും അത്് ഉണരുന്നതിനെയും സഹായിക്കും. ആവശ്യമായ സമയത്ത് ഉറങ്ങിയില്ലെങ്കില്‍, നമ്മളുടെ പ്രവര്‍ത്തനത്തെ തന്നെ അത് ബാധിക്കും.
സ്‌കൂളിലും, ജോലിയിലും നമ്മുടെ പ്രകടനത്തെ അത് ദുര്‍ബലമാക്കും. ഉത്കണ്ഠാ പ്രശ്‌നങ്ങളും നമ്മളെ ബാധിക്കാം. അതുകൊണ്ട് കൃത്യമായ ഒരു ഉറക്കസമയം നിങ്ങള്‍ക്കുണ്ടായിരിക്കണം. അത് ഭാരം കുറയ്ക്കാനും, അതുവഴി വയര്‍ കുറയാനും നമ്മളെ സഹായിക്കും.
ഇളം ചൂടുള്ള വെള്ളം കുടിക്കു
തിളപ്പിച്ചതോ, അതല്ലെങ്കില്‍ ഇളം ചൂടുള്ളതോ ആയ വെള്ളം രാവിലെ എഴുന്നേറ്റ ഉടനെ കുടിക്കുന്നത് ശീലമാക്കുക. ഇത് ശരീരത്തെ ആരോഗ്യപ്രദമാക്കാന്‍ ബെസ്റ്റാണ്. ശരീരത്തെ എപ്പോഴും ജലാംശമുള്ളതാക്കി നിര്‍ത്താന്‍ രാവിലെയുള്ള വെള്ളം കുടിക്കല്‍ സഹായിക്കും.
നമ്മുടെ ദഹനത്തെ മെച്ചപ്പെടുത്തും. ശരീരത്തിലെ സ്‌ട്രെസ്സിനെ നീക്കം ചെയ്യും. ശരീരത്തിലെ താപനിലയെ കൃത്യമായി താങ്ങി നിര്‍ത്താന്‍ രാവിലെ വെള്ളം കുടിക്കുന്നത് സഹായിക്കും. ശരീരപോഷണത്തിനും ഇത് ഗുണകരമാണ്. ഇതെല്ലാം ഭാരം കുറയ്ക്കാന്‍ നമ്മളെ സഹായിക്കും.
പ്രഭാതഭക്ഷണം പോഷകാഹാരം ആയിരിക്കണം
നമ്മുടെ പ്രഭാത ഭക്ഷണം ഒരു ദിവസത്തെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ്. അത് ഏറ്റവും മികച്ചതായിരിക്കണം. ആവശ്യമായ വിറ്റാമിനുകളും, ധാതുലവണങ്ങളും അതിലുണ്ടാവുമെന്ന് ഉറപ്പിക്കണം. ശരീരം നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രഭാത ഭക്ഷണം മികച്ചതാവേണ്ടതുണ്ട്. ഇതിലൂടെ നമുക്ക് ഭാരം കുറയ്ക്കാം. ശരീരത്തെ ആരോഗ്യ പ്രദമായും നിലനിര്‍ത്താം.
നിങ്ങളുടെ പ്രായം, ആരോഗ്യ സ്ഥിതി എന്നിവയെല്ലാം അനുസരിച്ചായിരിക്കണം ഭക്ഷണം കഴിക്കേണ്ടത്. അതിന് ശേഷം 500 കലോറികള്‍ നിങ്ങള്‍ കഴിക്കുന്നതിനേക്കാള്‍ അധികം വര്‍ക്കൗട്ടിലൂടെ ഇല്ലാതാക്കുക. ഇങ്ങനെയാണെങ്കില്‍ ഭാരവും, വയറും കുറയ്ക്കാം.
കൂടുതൽ അറിയാനും കുടവയർ കുറച്ച് ആരോഗ്യം നേടാനും ആഗ്രഹിക്കുന്നുവെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യൂ

Comments
Post a Comment