എന്തിനിത്ര സ്പീഡ്! വേഗത്തിൽ ഭക്ഷണം കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ?

 


എന്തിനാണിത്ര സ്പീഡ്! നമ്മൾ ഭക്ഷണം കഴിക്കുന്നതിനെ കുറിച്ചാണു പറയുന്നത്. ഭക്ഷണത്തിന്റെ രുചിയറിഞ്ഞു നന്നായി ചവച്ചരച്ചു കഴിക്കണമെന്നാണു പറയാറ്. പക്ഷേ, നമുക്കു ഭക്ഷണം കഴിക്കുമ്പോൾ ധൃതി കൂടുതലാണ്. വേഗത്തിൽ ഭക്ഷണം കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ? വയറിന്റെ ആരോഗ്യത്തിൽ നമ്മൾ എത്രത്തോളം ശ്രദ്ധാലുക്കളാണ്?

ഭക്ഷണം കഴിക്കുമ്പോൾ വായു കൂടി നമ്മുടെ ആമാശയത്തിൽ എത്തുന്നുണ്ട്. വേഗത്തിൽ കഴിക്കുമ്പോൾ ഈ വായുവിന്റെ അളവ് കൂടും. ഇതു പിന്നീട് ഗ്യാസായി, ഏമ്പക്കമായി പുറത്തു വരും. അന്നജം, കൊഴുപ്പ്, മാംസ്യം (പ്രോട്ടീൻ), ഫൈബർ, വൈറ്റമിൻ, മിനറലുകൾ, വെള്ളം എന്നിവയാണു ഭക്ഷണത്തിൽ അടങ്ങിയിട്ടുള്ളത്.

കൂടുതൽ അറിയാം

അരിയും മൈദയും കൂടുതൽ കഴിക്കുന്നതിനാൽ മലയാളികളുടെ ആഹാര രീതിയിൽ അന്നജം കൂടുതലാണ്. ഇതിനു പകരം സമീകൃതമായ ആഹാര രീതി വേണം. പച്ചക്കറികളും ഇലക്കറികളും കൂടുതൽ കഴിക്കാം. എന്നാൽ ഉരുളക്കിഴങ്ങ് വല്ലാതെ വേണ്ട. അതിൽ കാർബോഹൈഡ്രേറ്റാണു കൂടുതൽ.

രാത്രി 10 മണിക്കു ശേഷം തുറന്നിരിക്കുന്ന റസ്റ്ററന്റുകളിൽ പതിവായി ഭക്ഷണം കഴിക്കാൻ പോകുന്നവരുണ്ട്. രാത്രി വൈകിയുള്ള ഭക്ഷണ ശീലം നല്ലതല്ല. ‘ആഘോഷ ഭക്ഷണം’ എന്ന ആവേശവും എണ്ണക്കടികൾ പുറത്തു നിന്നു കഴിക്കുന്നതും ശീലമാക്കേണ്ട. ഒരേ എണ്ണ തന്നെ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതു വഴി അപകടകരമായ രാസവസ്തുക്കൾ (നിയോഫോംഡ് കണ്ടാമിനന്റ്സ്) ഭക്ഷണത്തിലൂടെ ശരീരത്തിലെത്താൻ ഇത് ഇടയാക്കും.

വീട്ടിലെ എണ്ണ ഉപയോഗവും ശ്രദ്ധിക്കണം. ഓരോ ആവശ്യത്തിനും വ്യത്യസ്ത എണ്ണകൾ ചെറിയ അളവിൽ ഉപയോഗിക്കുന്നതു ശീലമാക്കുക. അതു വഴി വ്യത്യസ്ത എണ്ണകളുടെ ഗുണങ്ങൾ ശരീരത്തിനു കിട്ടും. പഴങ്ങൾ ജ്യൂസായി കഴിക്കുന്നതിനേക്കാൾ നല്ലത് പഴമായി തന്നെ കഴിക്കുന്നതാണ്. ജ്യൂസായി കഴിക്കുമ്പോൾ പെട്ടെന്ന് ആഗിരണം ചെയ്തു ശരീരത്തിൽ ഇൻസുലിന്റെ അളവ് കൂടാനിടയാകും.

കൂടുതൽ അറിയാം

പുറത്തു നിന്നു ഭക്ഷണം വാങ്ങുമ്പോൾ ശരീരത്തിന് ആവശ്യമുള്ളതേ കഴിക്കാവൂ. പാഴ്സലായി വാങ്ങുന്ന ഭക്ഷണം ഒന്നിലേറെ പേർക്കു കഴിക്കാനുള്ളതുണ്ടാകും. അത് ഒറ്റയ്ക്കു കഴിക്കാൻ ശ്രമിക്കരുത്.  പകുത്തു കഴിക്കുക. അല്ലെങ്കിൽ  പിന്നീട് കഴിക്കുക. അല്ലാതെ മുഴുവനും ഒരുമിച്ചു കഴിക്കാൻ ശ്രമിക്കരുത്.

ടിവി കണ്ടോ, മൊബൈൽ ഫോൺ നോക്കിയോ, അശ്രദ്ധയോടെയാണ് ഇപ്പോൾ പലരും ഭക്ഷണം കഴിക്കുന്നത്. മീൻ മുള്ളോ, എല്ലോ തൊണ്ടയിൽ കുടുങ്ങാൻ ഇതു മതി. ശ്രദ്ധ കുറയുമ്പോൾ ആവശ്യത്തിൽ കൂടുതൽ ഭക്ഷണം കഴിക്കാനുള്ള സാധ്യതയുമുണ്ട്. അതിനാൽ ഭക്ഷണം സമയമെടുത്ത്, ആസ്വദിച്ചു കഴിക്കുക.

കൂടുതൽ അറിയാം

Comments

Popular posts from this blog

Part time job opportunity

ഡിജിറ്റൽ യുഗത്തിൽ കുട്ടികളെ വളർത്തുമ്പോൾ; ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ