പ്രമേഹത്തിലെ സ്ത്രീപുരുഷ വ്യത്യാസങ്ങള്‍
കൗമാരപ്രായത്തിലുണ്ടാകുന്ന അമിത വണ്ണവും ജീവിതശൈലിയിലെ മാറ്റങ്ങളും പി. സി. ഒ. ഡി മൂലമുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളും സ്ത്രീകളില്‍ ഈ ഫാറ്റ് ഡിസ്ട്രി ബ്യൂഷന്‍, ഗൈനോയ്ഡ് പാറ്റേണില്‍ നിന്നും ആന്‍ഡ്രോയ്ഡ് പാറ്റേണിലേക്ക് മാറാന്‍ കാരണമാകുന്നു
എനര്‍ജി ബാലന്‍സ്, ബോഡി, കോമ്പോസിഷന്‍, ബോഡി ഫാറ്റ് ഡിസ്ട്രി ബ്യൂഷന്‍ എന്നിവയില്‍ സത്രീപുരുഷന്മാര്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. വയറിനു ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടിയിരിക്കുന്നതിനെ ആന്‍ഡ്രോയ്ഡ് പാറ്റേണ്‍ി എന്നും അരക്കെട്ടിലും തുടയിലും അടിഞ്ഞു കൂടിയിരിക്കുന്നതിനെ ഗൈനോയ്ഡ് പാറ്റേണ്‍ എന്നും വിളിക്കുന്നു.
ആഡ്രോയ്ഡ് പാറ്റേണില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നവരില്‍ Visceral adiposity ഉണ്ടാകുകയും ഇത് പിന്നീട് മെറ്റാബോളിക് സിന്‍ഡ്രോം, ടൈപ്പ് 2 പ്രമേഹം മുതലായവ ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യുന്നു.
കൊഴുപ്പ് അടിയുന്നു
ഹോര്‍മോണുകളായ ഈസ്ട്രജന്‍, കോര്‍ട്ടിസോള്‍, ടെസ് റ്റോസ്റ്റിറോണ്‍ എന്നിവയും കൊഴുപ്പില്‍ നിന്ന് ഉത്പാദിപ്പിക്ക പ്പെടുന്ന ഹോര്‍മോണുകളായ ഗ്ഗഅഡിപ്പോ സൈറ്റോകൈന്‍, ലെപ് ടിന്‍ മുതലാ യവയും തലച്ചോറിലെ ഹൈപ്പോത്തലാമസ് വഴിയുള്ള സമ്പര്‍ക്കത്തിലൂടെയാണ് നമ്മുടെ രക്തത്തിലെ ഫാറ്റ് ഡിസ്ട്രിബ്യൂഷന്‍ നിയന്ത്രിക്കുന്നത്.
നല്ലൊരു ജീവിത രീതിയും ഭക്ഷണ രീതിയും ഫോളോ ചെയ്ത് ജീവിതെ ശൈലി രോഗങ്ങളിൽനിന്നു രക്ഷേ നേടാം
കൗമാരപ്രായത്തിലുണ്ടാകുന്ന അമിത വണ്ണവും ജീവിതശൈലിയിലെ മാറ്റങ്ങളും പി. സി. ഒ. ഡി മൂലമുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളും സ്ത്രീകളില്‍ ഈ ഫാറ്റ് ഡിസ്ട്രി ബ്യൂഷന്‍, ഗൈനോയ്ഡ് പാറ്റേണില്‍ നിന്നും ആന്‍ഡ്രോയ് ഡ് പാറ്റേണിലേക്ക് മാറാന്‍ കാരണമാകുന്നു
ഇങ്ങനെയുള്ളവരിലാണ് ടൈപ്പ് 2 പ്രമേഹഗ്ഗം, പ്രഷര്‍, കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിത ശൈലിരോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. പ്രമേഹം സ്ത്രീകളില്‍ അവരുടെ ജീവിത ഘട്ടങ്ങളായി ബന്ധപ്പെട്ടരിക്കുന്നു.
കുട്ടികളിലെ പ്രമേഹം
ടൈപ്പ് 1 പ്രമേഹമാണ് കുട്ടികളില്‍ കണ്ടു വരുന്നത്. പാന്‍ക്രിയാസിസിലെ ബീറ്റാ കോശങ്ങളുടെ നാശം മൂലം കണ്ടുവരുന്ന ഈ രോഗത്തിന് ഇന്‍സുലിന്‍ കുത്തിവയ്പ്പ് മാത്രമാണ് ചികിത്സ. മാതാപിതാക്കള്‍ക്ക് പലപ്പോഴും ഇത് ഉള്‍കൊള്ളാന്‍ പ്രയാസമാണ്.
പെണ്‍കുട്ടികളുടെ ഭാവി ജീവിതത്തെയും വിവാഹജീവിതത്തെയും സാരമായി ബാധിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. കൗമാരത്തിലും, യൗവനത്തിലും ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം മൂലം പ്രമേഹം നിയന്ത്രണാതീതമാകുന്നു.
അതിനാല്‍ ശരിയായ സമയത്ത് പ്രമേഹരോഗത്തെപ്പറ്റിയും ചികിത്സയെക്കുറിച്ചും തുടര്‍പരിചരണത്തെക്കുറിച്ചും ശരിയായ അവബോധവും കൗണ്‍സലിംഗും കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും നല്‍കേണ്ടത് അത്യാവശ്യമാണ്.
ഇന്നത്തെ മാറിയ ജീവിത സാഹചര്യങ്ങള്‍ മൂലം ടൈപ്പ് 2 പ്രമേഹവും കുട്ടികളില്‍ കണ്ടു വരുന്നുണ്ട്. കൗമാരത്തോടെ കുട്ടികളില്‍ കണ്ടുവരുന്ന അമിതവണ്ണവും അതുമൂലമുണ്ടാകുന്ന പോളിസ്റ്റിക് ഓവറി സിന്‍ഡ്രോം, ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകുകയും അത് പ്രമേഹത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
പി. സി. ഒ. ഡി. ഉള്ളവരില്‍ ക്രമമല്ലാത്ത ആര്‍ത്തവം, രോമവളര്‍ച്ച, മുഖക്കുരു, കഴുത്തിനു ചുറ്റും കറുപ്പ് മുതലായവ കണ്ടു വരുന്നു. ഇങ്ങനെയുള്ളവരില്‍ ഹോര്‍മോണ്‍ പരിശോധനകളും കൊളസ്‌ട്രോള്‍, പ്രമേഹം മുതലായ പരിശോധനകളും നടത്തേണ്ടതാണ്.
ശരിയായ ജീവിതശൈലിയും ഭക്ഷണക്രമവും പെണ്‍കുട്ടികളെ പരിശീലിപ്പിക്കുന്നത് ഭാവിയില്‍ ടൈപ്പ് 2 പ്രമേഹം ഒരു പരിധിവരെ തടയാന്‍ സഹായിക്കുന്നു.
നല്ലൊരു ജീവിത രീതിയും ഭക്ഷണ രീതിയും ഫോളോ ചെയ്ത് ജീവിതെ ശൈലി രോഗങ്ങളിൽനിന്നു രക്ഷേ നേടാം
ഗര്‍ഭകാലപ്രമേഹം
അമ്മയെയും കുഞ്ഞിനെയും ഒരുപോലെ ബാധിക്കുമെന്നതിനാല്‍ ഗര്‍ഭകാലപ്രമേഹ നിയന്ത്രണം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇത് രണ്ടു തരത്തിലാകാം. പ്രമേഹരോഗിയായിരിക്കേയുള്ള ഗര്‍ഭധാരണവും ഗര്‍ഭാവസ്ഥയില്‍ 24 ആഴ്ചയ്ക്ക് ശേഷം പ്രത്യക്ഷപ്പെടുന്ന പ്രമേഹവും.
നേരത്തേ പ്രമേഹമുള്ളവര്‍
ഗര്‍ഭധാരണത്തിന് ശേഷമുള്ള ആദ്യമൂന്നു മാസങ്ങളിലാണ് കുട്ടികളുടെ പ്രധാന ആന്തരാവയവങ്ങളുടെ വളര്‍ച്ചയും വികാസവും നടക്കുന്നത്. ഈ സമയം പ്രമേഹം നിയന്ത്രണത്തിലല്ലെങ്കില്‍ അത് ഗര്‍ഭം അലസുന്നതിനും ഹൃദയം, നട്ടെല്ല്, വൃക്ക മുതലായ ആന്തരാവയവങ്ങള്‍ക്ക് വൈകല്യം ഉണ്ടാകുന്നതിനും ഇടയാക്കുന്നു.
എച്ച്. ബിഎ1സി 7.5 ന് താഴെയുള്ളവര്‍ക്ക് 3 മുതല്‍ 4% വരെയും >7.5 ഉള്ളവര്‍ക്ക് 22.4 % വരെയും വൈകല്യമുണ്ടാകാം എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഗര്‍ഭകാലപ്രമേഹം കുട്ടികളുടെ ഭാരക്കൂടുതലിനും ഹൈപ്പോഗ്ലൈസീമിയയ്ക്കും കാരണമാകുന്നു. ഇത്തരം അമ്മമാര്‍ക്ക് പ്രഷറും പ്രമേഹം മൂലമുള്ള സങ്കീര്‍ണതകള്‍ കൂടുതല്‍ വഷളാകുന്നതിനും സാധ്യതയുണ്ട്.
അമ്മയിലും കുഞ്ഞിലും ഉണ്ടാകുന്ന ഇത്തരം സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ഗര്‍ഭം ധരിക്കുന്നതിനു മുന്‍പേയുള്ള കൗണ്‍സലിംഗും പ്രമേഹനിയന്ത്രണ കൗണ്‍സലിംഗും പ്രമേഹനിയന്ത്രണ ചികിത്സയും അത്യാവശ്യമാണ്. ഇത്തരക്കാരില്‍ പ്രമേഹം നിയന്ത്രണ വിധേയമാകുന്നവരെ ഗര്‍ഭധാരണം ഒഴിവാക്കേണ്ടതാണ്.
അമിതവണ്ണം, പി.സി.ഒ.ഡി പ്രമേഹപാരമ്പര്യം എന്നിവയുള്ള ഗര്‍ഭിണികളില്‍ 24 - 28 ആഴ്ചയോടെ പ്രമേഹം കണ്ടുവരുന്നു. ഇതിനെ ജസ്‌റ്റേഷണല്‍ ഡയബറ്റിസ് എന്ന് പറയുന്നു. ഇത് ഗ്ലു�ക്കോസ് നല്‍കിയുള്ള പരിശോധനയില്‍ കൂടി കണ്ടുപിടിക്കാവുന്നതാണ്.
പ്രമേഹം കണ്ടുപിടിച്ചാല്‍ ആഹാരനിയന്ത്രണത്തിലൂടെയും ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള ചികിത്സയിലൂടെയും പ്രമേഹം നിയന്ത്രിച്ചു നിര്‍ത്തേണ്ടതാണ്.
ഇത്തരം പ്രമേഹം പ്രസവത്തോടെ അപ്രത്യക്ഷമാകുമെങ്കിലും ഭാവിയില്‍ പ്രമേഹം വരാനുള്ള സാധ്യത വളരെ കുടുതലാണ്. അതിനാല്‍ ഇത്തരക്കാര്‍ പ്രസവശേഷം ഒന്നര - രണ്ട് മാസത്തിനുള്ളില്‍ ഗ്ലു�ക്കോസ് നല്‍കിയുള്ള പരിശോധന നടത്തി പ്രമേഹമുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്.
പ്രമേഹമില്ലെങ്കില്‍ ഈ പരിശോധന ഒരു വര്‍ഷത്തിനുള്ളില്‍ വീണ്ടും നടത്തേണ്ടതാണ്. ഇതിലും പ്രമേഹം കണ്ടുപിടിക്കപെടുന്നില്ലെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍ എച്ച്.ബി.എ1 സി പരിശോധന നടത്തിയാല്‍ മതിയാകും
ലൈംഗികതയും പ്രമേഹവും
പ്രമേഹബാധിതരായ സ്ത്രീകളില്‍ ലൈംഗികതകരാറിനുള്ള സാധ്യത വളരെ ക്കുടുതലാണ്. ഇത്തരക്കാരില്‍ ഗുഹ്യഭാഗങ്ങളില്‍ ചൊറിച്ചില്‍, അണുബാധ, മൂത്രത്തില്‍ പഴുപ്പ് എന്നിവയ്ക്ക് കാരണമാകുന്നു. ലൈംഗിക താല്‍പര്യമില്ലയ്മ, ബന്ധപ്പെടുമ്പോഴുള്ള വേദന, തൃപ്തിക്കുറവ് എന്നിവയ്ക്ക് കാണമാകുന്നു. പ്രമേഹം നിയന്ത്രിച്ചു നിര്‍ത്തിയാല്‍ ഒരു പരിധിവരെ ഇത് തടയാവുന്നതാണ്.
നല്ലൊരു ജീവിത രീതിയും ഭക്ഷണ രീതിയും ഫോളോ ചെയ്ത് ജീവിതെ ശൈലി രോഗങ്ങളിൽനിന്നു രക്ഷേ നേടാം
ഹൃദ്രോഗവും പ്രമേഹവും
സാധാരണയായി ആര്‍ത്തവവിരാമത്തിനു മുമ്പായി സ്ത്രീകളില്‍ ഹൃദ്രോഗ സാധ്യത വളരെ കുറവാണ്. എന്നാല്‍ പ്രമേഹമുള്ളവരില്‍ ഈ സംരക്ഷണം നഷ്ടപ്പെടുന്നു. അതുകൊണ്ട് പ്രമേഹത്തോടൊപ്പം പ്രഷറും കൊളസ്‌ട്രോളും കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുകയും നിയന്ത്രണവിധേയമാക്കേണ്ടതും അത്യന്താപേക്ഷിതമാണ്.
വിഷാദരോഗവും പ്രമേഹവും
പ്രമേഹമുള്ള സ്ത്രീകളില്‍ മറ്റുള്ളവരേക്കാള്‍ കൂടുതലായി വിഷാദരോഗവും ഈറ്റിംഗ് ഡിസോര്‍ഡറും കണ്ടുവരുന്നു. ഇവര്‍ക്ക് ചിലപ്പോള്‍ സൈക്കോതെറാപ്പിയും ഡിപ്രഷനുള്ള മരുന്നുകളും ആവശ്യമായി വരാം.
ആര്‍ത്തവവിരാമവും പ്രമേഹവും
ആര്‍ത്തവ വിരാമത്തോടെ സ്ത്രീകളില്‍ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് വര്‍ധിക്കുകയും കുടവയറിനും ഇന്‍സുലിന്‍ പ്രതിരോധത്തിനുമുള്ള സാധ്യത കൂടുകയും ചെയ്യുന്നു.
ഇത് പ്രമേഹസാധ്യത വര്‍ധിപ്പിക്കുന്നു. ആര്‍ത്തവവിരാമത്തിനു ശേഷം ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പി പ്രമേഹസാധ്യത കുറയ്ക്കുമെങ്കിലും ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കും. അതിനാല്‍ ഇത് അഭികാമ്യമല്ല.
ഇതുപോലെയുള്ള അറിവുകൾക്ക് azwa health tips ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ.

Comments
Post a Comment