ഇമോഷണൽ ഈറ്റിങ്ങ്: എന്തുകൊണ്ട്? എങ്ങനെ തടയാം?

 

ഇമോഷണൽ ഈറ്റിങ്ങ്: എന്തുകൊണ്ട്? എങ്ങനെ തടയാം?

വല്ലാതെ അപ്സെറ്റ് ആവുന്ന സമയങ്ങളിലോ സന്തോഷം കൊണ്ട് എക്സൈറ്റഡ് ആവുന്ന സമയങ്ങളിലോ ഭക്ഷണം കഴിക്കുന്നവർ ധാരാളമുണ്ട്. വൈകാരികമായ പ്രതികരണം എന്ന രീതിയിൽ ഭക്ഷണം കഴിക്കുമ്പോൾ അതിനെ ഇമോഷണൽ ഈറ്റിങ്ങ് എന്നു പറയുന്നു. വികാരങ്ങളെ സങ്കടമായാലും സന്തോഷമായാലും േനരിടാനുള്ള ഒരു വഴിയാണ് പലർക്കും ഇത്. ഒരിക്കലെങ്കിലും എല്ലാവരും ഇങ്ങനെ ചെയ്തിട്ടുണ്ടാകും. ഒരു തവണയോ മറ്റോ ഇമേഷണൽ ഈറ്റിങ്ങ്ചെയ്യുന്നതുകൊണ്ട് പ്രശ്നമില്ല. എന്നാൽ എല്ലായ്പോഴും വികാരങ്ങളെ നേരിടാൻ ഭക്ഷണത്തെ ആശ്രയിക്കേണ്ടി വരുമ്പോഴാണ് പ്രശ്നം.
നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ തലച്ചോറിന് വളരെ ആശ്വാസമാകുകയും നമുക്കുതന്നെ ഒരു ഗുഡ്ഫീൽ ഉണ്ടാവുകയും ചെയ്യും. എന്നാൽ ഇത് നമ്മുടെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമല്ല. വികാരങ്ങളെ ദുഃഖങ്ങളെയോ വിഷമങ്ങളെയോ ഒക്കെ അകറ്റാൻ ഭക്ഷണം കഴിക്കുന്നതു വഴി സാധിക്കില്ല. അതുകൊണ്ടുതന്നെ വികാരങ്ങളെ നേരിടാൻ മറ്റു കാര്യങ്ങൾ ചെയ്യേണ്ടത് പ്രധാനമാണ്.
എന്തുകൊണ്ട് ഇമോഷണല്‍ ഈറ്റിങ്ങ്?
എന്തും ഇമോഷണൽ ഈറ്റിങ്ങിലേക്കു നയിക്കാം. ഓരോ വ്യക്തിക്കും ഓരോന്നാകാം കാരണം. എങ്കിലും ഇമോഷണൽ ഈറ്റിങ്ങിന്റെ വളരെ സാധാരണമായ കാരണങ്ങൾ ഇവയാണ്.

∙ജോലി സമ്മർദം, സാമ്പത്തികം, ആരോഗ്യപ്രശ്നങ്ങള്‍, വികാരങ്ങളെ നിയന്ത്രിക്കാൻ പറ്റാതെ വരിക ഇതെല്ലാം ഇമോഷണൽ ഈറ്റിങ്ങിലേക്കു നയിക്കാം. 

∙ ചില ഡയറ്റ് പിന്തുടരുന്നവർ പലപ്പോഴും ഇമോഷണൽ ഈറ്റിങ്ങ് ചെയ്യാറുണ്ട്. അത് അറിയാതെ സംഭവിച്ചു പോകുന്നതാണ്.

ഇമോഷണൽ ഈറ്റിങ്ങ് നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. പൊണ്ണത്തടി, പ്രമേഹം, രക്താതിമർദം എന്നിവ അവയിൽ ചിലതു മാത്രം. അതുകൊണ്ടുതന്നെ ഇത് തടയേണ്ടത് വളരെ പ്രധാനമാണ്. 

എങ്ങനെ നിർത്താം ഈ ശീലം?

ഭക്ഷണം കൃത്യസമയത്ത്
കൃത്യസമയത്ത് ദിവസവും ഭക്ഷണം കഴിക്കുന്നതു വഴി ശാരീരികവും വൈാരികവുമായ വിശപ്പിെന തടയാൻ സാധിക്കും. കൃത്യമായി പ്ലാൻ ചെയ്ത സമയത്ത് ഭക്ഷണം കഴിക്കുമ്പോൾ വയറു നിറഞ്ഞതായി തോന്നുകയും ഇത് ഇമോഷണൽ ഈറ്റിങ്ങിൽ നിന്ന് തടയുകയും ചെയ്യും.

വിശപ്പിനെ അറിയാം
വിശപ്പും ദാഹവും ശരിയായി മനസ്സിലാക്കുന്നത് ഇമോഷണൽ ഈറ്റിങ്ങ് തടയാൻ സഹായിക്കും. 

നന്നായി കഴിക്കാം
ശരീരത്തിന്റെ വിശപ്പും വൈകാരികമായ വിശപ്പും വ്യത്യസ്തമാണ്. എന്നാലും പ്രധാനമായും ശരീരത്തിന്റെ വിശപ്പ് അകറ്റാൻ ഭക്ഷണം നന്നായി കഴിക്കേണ്ടത് പ്രധാനമാണ്. കാരണം നിറയെ കഴിച്ചില്ലെങ്കിൽ ഇടയ്ക്കിടെ വിശക്കും. ഇതു മൂലം നിങ്ങൾ വൈകാരികമായി വിശക്കുന്നതാണോ അല്ലയോ എന്ന് മനസ്സിലാക്കാൻ സാധിക്കാതെ വരും.

ഇമോഷണൽ ഡയറി
നിങ്ങളുടെ വികാരങ്ങളെ മനസ്സിലാക്കി അതിനെ പിന്തുടരാൻ ഒരു ‍ഡയറി സൂക്ഷിക്കുന്നത് ഈ അവസ്ഥയെ മറികടക്കാൻ സഹായിക്കും. ശാരീരികമായി വിശപ്പ് ഇല്ലെങ്കിലും നിങ്ങൾ ഭക്ഷണം കഴിക്കുകയാണെങ്കിൽ അത് എഴുതി വയ്ക്കാം. ഇതുവഴി ഇമോഷണൽ ഈറ്റിങ്ങ് നിയന്ത്രിക്കാൻ കഴിയും.

ഒരു വെൽനെസ്സ് കോച്ചിന്റെ സഹായത്തോടെ ഭക്ഷണ രീതിയിൽ ആരോഗ്യകരമായ മാറ്റം വരുത്താം


Comments

Popular posts from this blog

Part time job opportunity

ഡിജിറ്റൽ യുഗത്തിൽ കുട്ടികളെ വളർത്തുമ്പോൾ; ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ