എന്റെ ഫിറ്റ്നസ് ലേക്കുള്ള യാത്ര Fat body യിൽ നിന്നും Fit body യിലേക്ക് മൂന്നര മാസം
28 വയസ്സുള്ള എനിക്ക് ഭാരം 92 ലെത്തിയപ്പോഴും തന്റെ പ്രിയ ഭക്ഷണം നിയന്ത്രിച്ച് തടി കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടേയില്ലായിരുന്നു. എന്നാൽ ഇടക്കിടെ വന്ന ശാരീരിക പ്രയാസങ്ങൾ തന്റെ ജീവിതത്തിന്റെ ഗതി മാറ്റി . തുടർന്നുള്ള മൂന്നരമാസം കൊണ്ട് ഞാൻ കുറച്ചത് 27 കിലോ ഭാരമാണ്.
അമിത ഭാരം മറ്റു പല അസുഖങ്ങളുടെയും തുടക്കമാകുമെന്ന് അടുപ്പമുള്ളവർ പലപ്പോഴും ഓർമിപ്പിച്ചിരുന്നു. അന്ന് 28 കാരനായ എനിക്ക് രോഗങ്ങൾ എന്റെ ജീവിതത്തിൽ നിന്ന് പറിച്ചുമാറ്റാനുള്ള ഏക വഴി എന്റെ അമിത ഭാരം കുറയ്ക്കുകയായിരുന്നു. അതിനായി മാനസികമായി തയാറെടുക്കുകയാണ് ആദ്യം ചെയ്തത്. ഓൺലൈൻ ആയി ഒരു നല്ല വെൽനസ് കോച്ചിനെ പരിജയപ്പെട്ടു. അതൊരു ഭാഗ്യമായി ഇന്നും കരുതുന്നു.
തടി കുറയ്ക്കാനായി മുമ്പ് എക്‌സർസൈസ് ചെയ്തുനോക്കി, ഭക്ഷണം നിയന്ത്രിച്ചു നോക്കി ഒന്നും ഫലവത്തായതേയില്ലായിരുന്നു. അപ്പോഴാണ് കോച്ച് ശരിയായ ഡയറ്റ് ചാർട്ടും എക്‌സർസൈസും ഉപദേശിച്ചു തന്നത്. എന്തൊക്കെ കഴിക്കാം, എങ്ങനെ കഴിക്കാം, എന്തൊക്കെ ഒഴിവാക്കണം, ഏതു തരം വ്യായാമം വേണം എല്ലാം അദ്ദേഹം വ്യക്തമായി പറഞ്ഞു തന്ന് എനിക്കൊപ്പം ഉണ്ടായിരുന്നു. മൂന്നരമാസത്തിനുള്ളിൽ 27 കിലോ ഭാരം കുറച്ച് ഞാൻ 65 ലെത്തി.
ഡയറ്റ് തുടങ്ങി ഒരുമാസം ഇക്കാര്യം ആരെയും അറിയിച്ചിരുന്നില്ല. എണീറ്റത് മുതൽ തന്നെ ഫുഡ് ക്രമീകരണം ആരംഭിക്കും ഇടനേരങ്ങളിൽ വിശന്നാൽ ഫ്രൂട്ട്‌സ്, പപ്പായ, സാലഡ് കുക്കുമ്പർ, ഓറഞ്ച്, ആപ്പിൾ, തുടങ്ങി ഏതെതെങ്കിലും കഴിക്കും. ഉച്ചയ്ക്ക് ചോറ് നേർ പകുതിയാക്കി. ഇലക്കറികളും പച്ചക്കറികളും കൂടുതലായി ചേർത്ത് കഴിച്ചു. അയല, മത്തി പോലുള്ള ചെറിയ മീൻ കറിയാക്കി കഴിച്ചു. തേങ്ങ ഭാഗികമായി ഒഴിവാക്കി. എല്ലാ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കും. ഇഷ്ട സ്‌നാക്സുകളായ പല തിനോടും ഗുഡ് ബൈ പറഞ്ഞു. ചായ, കോഫി, മധുരം, സോഫ്ട് ഡ്രിങ്ക്‌സ് തുടങ്ങിയവ ഒഴിവാക്കി. വ്യായാമങ്ങൾ അര മണിക്കൂർ വീതം രണ്ടു നേരം ചെയ്തു. ഒരു മാസത്തിനുള്ളിൽ 9 കിലോ കുറഞ്ഞു. പിന്നെ മൂന്നരമാസത്തിനുള്ളിൽ ഞാൻ 65 കിലോയിലെത്തി. എന്റെ പൊക്കത്തിനനുസരിച്ചുള്ള ഭാരമാണിത്.
ഇത് പോലെ അമിത ഭാരം കുറച്ച് ആരോഗ്യം നേടാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യൂ
പല ഹോട്ടലുകളിലും കയറിയിറങ്ങി ഫുഡ് കഴിച്ചിരുന്ന ഞാൻ, ഡയറ്റ് തുടങ്ങിയപ്പോൾ അതിന് കുറവു വരുത്തി. വീട്ടുകാർക്കിഷ്ടമുള്ളത് വാങ്ങിക്കുമ്പോഴും ഞാൻ എന്റെ നിയന്ത്രണങ്ങളിൽ ഉറച്ചുനിന്നു. ഇപ്പോഴും ദിവസവും 45 മിനിറ്റ് വ്യായാമം ചെയ്യുന്നു. എല്ലാ ഭക്ഷണങ്ങളും മിതമായി കഴിക്കും. മറ്റ് നിയന്ത്രണങ്ങൾ കർശനമായി പിന്തുടരുന്നതിനാൽ തടി ഒട്ടും കൂടുന്നില്ല.
ചെറുപ്പം മുതൽ തന്നെ തടിയുള്ള ശരീരപ്രകൃതിയായിരുന്നു എന്റേത്. പിന്നെ എന്റെ ഭക്ഷണ രീതി വീണ്ടുമെന്നെ തടിയനാക്കി. നിരവധി പരിഹാസങ്ങൾ ജീവിതത്തിലുണ്ടായിട്ടുണ്ട്. ഇന്ന് ആ അവസ്ഥയൊക്കെ മാറി.
ശരീരഭാരം കുറഞ്ഞതോടെ പത്തു വയസ് കുറഞ്ഞതായാണ് കൂട്ടുകാർ പറയുന്നത്.
നടക്കുമ്പോഴും സ്റ്റെപ്ക്കെ കയറുമ്പോയൊക്കെ ഉണ്ടായിരുന്ന കിതപ്പ് മാറി. കോൺഫിഡൻസ് ലെവൽ ഉയർന്നു. ആരോഗ്യമുള്ള ശരീരമാണ് ഏറ്റവും വലുതെന്ന തിരിച്ചറിവാണ് എന്നെ ഇന്ന് ഇവിടെ എത്തിച്ചത്. ശരീരത്തിന് ആവശ്യമുള്ള കാലറി മാത്രം നൽകിയാൽ ശരീരം നമുക്ക് പൊണ്ണത്തടി തരില്ലെന്നതാണ് ഞാൻ കഴിഞ്ഞ രണ്ട് വർഷമായി പഠിച്ച പാഠം. തടി കുറഞ്ഞപ്പോൾ എന്തിനാ ഇത്ര കുറച്ചത്, തടിയുള്ളപ്പോഴായിരുന്നു ഭംഗി എന്നൊക്കെ പറഞ്ഞ് വന്നവരുമുണ്ട്. അവരെ നമ്മൾ കണക്കിലെടുക്കാതിരുന്നാൽ മതി.
ശേഷം ഞാൻ ഞാൻ ഇതിനെ കുറച്ചു ഒരുപാട് പഠനം നടത്തി. ഇപ്പോൾ അമിത ഭാരം കൊണ്ടോ ജീവിതം ശൈലി രോഗങ്ങൾ കൊണ്ടോ കഷ്ടപ്പെടുന്ന ഒരുപാട് പേർക്ക്ല എനിക്ക് ലഭിച്ച റിസൾട്ട് പോലെ അവശ്യമായ കോച്ചിംഗ് നൽകി കൊണ്ട് നല്ല റിസൾട്ട് എടുത്ത് കൊടുത്ത് ഒരു certified wellness coach ആയി സേവനം ചെയ്ത് കൊണ്ടിരിക്കുന്നു.
ഇത് പോലെ അമിത ഭാരം കുറച്ച് ആരോഗ്യം നേടാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യൂ


Comments
Post a Comment