Healthy And Stay Young : ചെറുപ്പം നിലനിര്‍ത്താൻ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കാം
മനസ്സും ശരീരവും ആരോഗ്യമുള്ളതായിരിക്കാൻ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് പ്രധാനമാണ്. ആരോഗ്യവും ചെറുപ്പവും നിലനിർത്തുന്നതിന് നമ്മുടെ ജീവിതശൈലിയിൽ വരുത്തേണ്ട ചില മാറ്റങ്ങൾ
ചെറുപ്പമായി തുടരാൻ ആരാണ് ആഗ്രഹിക്കാത്തത്?
വർഷങ്ങൾ കഴിയുന്തോറും പ്രായം കൂടി വരുന്നു. എന്നാൽ എത്ര പ്രായം കൂടിയാലും മനസും ശരീരവും ആരോഗ്യത്തോടെയിരിക്കേണ്ടത് പ്രധാനമാണ്. ശരീരത്തെ ഫിറ്റായി സംരക്ഷിക്കുമ്പോൾ മനസും കൂടുതൽ ആരോഗ്യത്തോടെയിരിക്കുന്നു.
പോഷകഗുണമുള്ള ഭക്ഷണം കഴിക്കുക, നന്നായി ഉറങ്ങുക, വ്യായാമം ചെയ്യുക, പുകവലിക്കാതിരിക്കുക ഇക്കാര്യങ്ങൾ നിങ്ങളെ ചെറുപ്പം നിലനിർത്താൻ സഹായിക്കുന്നു . ആരോഗ്യകരമായ ജീവിതശൈലി നിങ്ങളില്‍ യുവത്വവും ആരോഗ്യവും നിലനിര്‍ത്തുന്നു. പ്രായം കൂടുന്നത് നമുക്ക് തടയുവാന്‍ സാധിക്കില്ലെങ്കിലും അതിന്റെ വേഗതയെ നമുക്ക് പതുക്കെയാക്കുവാന്‍ കഴിയും. പ്രത്യേകിച്ച് ആകാലവാര്‍ദ്ധക്യത്തെ.
ഒന്ന്...
പ്രായത്തിനനുസരിച്ച് നാം കഴിക്കുന്ന ഭക്ഷണങ്ങൾ നിരീക്ഷിക്കേണ്ടത് പ്രധാനമാണ്. സംസ്കരിച്ച ഭക്ഷണങ്ങളും പഞ്ചസാരയുടെ ഉപഭോഗവും പരിമിതപ്പെടുത്താനും മദ്യം കഴിക്കുന്നത് പരിമിതപ്പെടുത്തണം.
രണ്ട്...
ചർമ്മത്തെ പുതുമയുള്ളതും ഉന്മേഷദായകവുമാക്കുന്നതിനും ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഊർജം വർദ്ധിപ്പിക്കുന്നതിനും 'ഡിറ്റോക്സ് ഡ്രിങ്കുകൾ' സഹായിക്കുന്നു.
മൂന്ന്...
സമ്മർദ്ദം നമ്മെ വേഗത്തിൽ പ്രായമാക്കുന്നു. സ്ട്രെസ് നിയന്ത്രിക്കാൻ ധ്യാനം, യോഗ എന്നിവ ശീലമാക്കുക. ഇവ സമ്മർദ്ദം കുറയ്ക്കുന്നതിനും പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കാൻ സഹായിക്കുന്നു.
നാല്...
കൂടുതൽ പോസിറ്റീവ് ചിന്തകൾ പ്രോത്സാഹിപ്പിക്കണം . ഇത് സമ്മർദ്ദം കുറയ്ക്കുന്നതിനും നമ്മെ സന്തോഷത്തോടെയും ആരോഗ്യത്തോടെയും കാണുന്നതിന് സഹായിക്കും.
അഞ്ച്...
പുകവലി ചർമ്മത്തിലേക്കുള്ള ഓക്സിജൻ വിതരണം കുറയ്ക്കുന്നു. ഇത് രക്തചംക്രമണം കുറയുന്നതിലേക്ക് നയിക്കുന്നു. പുകവലി നിയന്ത്രിക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നത് പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കാൻ സഹായിക്കും.
.jpeg)
Comments
Post a Comment