Posts

Showing posts from June, 2023

പ്രസവശേഷം വയറ് കുറയ്ക്കാൻ 5 ടിപ്സ്

Image
1️⃣ Breakfast, Lunch, Dinner കൃത്യ സമയത്തു കഴിക്കുക. രാത്രി ഭക്ഷണം ഉറങ്ങുന്നതിന് കുറഞ്ഞത് 3 മണിക്കൂർ മുൻപ് കഴിക്കുക. 2️⃣ ധാരാളമായി വെള്ളം കുടിക്കുക. കുറഞ്ഞത് 3 ലിറ്റർ വെള്ളം ദിവസവും കുടിക്കുക. 3️⃣ പഞ്ചസാരയുടെ ഉപയോഗം പൂർണമായും നിർത്തുക. മധുര പാനീയങ്ങൾ, ബേക്കറി ഉത്പന്നങ്ങൾ ഒക്കെ അതിൽ ഉൾപ്പെടും. 4️⃣ White Rice പൂർണമായും ഒഴുവാക്കുക. പകരം ഗോതമ്പ് ദോശ, ചെറുപയർ ദോശ ഒക്കെ ഉപയോഗിക്കാം.  5️⃣ ദിവസവും 5000 ചുവടുകൾ എങ്കിലും നടക്കുക. വ്യായാമം ആയി ചെയ്തില്ല എങ്കിലും അടുക്കളയിലും, ജോലി സ്ഥലത്തും, വീടിനു ചുറ്റും നടക്കുന്നതും ഒക്കെ ഇതിൽ ഉൾപ്പെടുത്താം. ഇക്കാര്യങ്ങൾ ചെയ്യുന്നതിനോടൊപ്പം ഒരു ട്രൈനെറുടെ നിർദ്ദേശം കൂടെ തേടുക . കൂടുതൽ അറിയാൻ എവിടെ ക്ലിക്ക് ചെയ്യൂ :

അമിതവണ്ണം കുട്ടികളുടെ ആത്മവിശ്വാസം കുറയ്ക്കും, വൈകാരികമായി തളര്‍ത്തും; മാതാപിതാക്കള്‍ ചെയ്യേണ്ടത്

Image
കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ ഒരുപാടുപേർ പൊണ്ണത്തടിയുടെ പിടിയിലകപ്പെടുന്നുണ്ട്. ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നതും അനാരോഗ്യകരമായ ഭക്ഷണരീതിയുമെല്ലാം ഇതിന് കാരണമാണ്. ഉത്കണ്ഠ, വിഷാദം, സാമൂഹിക ഒറ്റപ്പെടൽ എന്നിങ്ങനെ പല ബുദ്ധിമുട്ടുകളാണ് ഇതുമൂലമുണ്ടാകുന്നത്. കുട്ടികളെ വൈകരാരിക തലത്തിലും അവരുടെ സാമൂഹിക വളർച്ചയിലും അമിതവണ്ണം പ്രതികൂലമായി ബാധിക്കാറുണ്ട്. ആത്മവിശ്വാസക്കുറവും ഉത്കണ്ഠയും വിഷാദവുമെല്ലാം കുട്ടികളിൽ കാണാൻ കഴിയും. സമപ്രായക്കാരായ കുട്ടികളിൽ നിന്ന് തങ്ങൾക്കെന്തോ പ്രത്യേകതയുണ്ടെന്ന് ഇവർക്ക് തോന്നാൻ ഇടയുണ്ട്.അതുമൂലം പലരുടെയും കളിയാക്കലുകൾക്കും വിമർശനങ്ങൾക്കും ഇവർ ഇരയാകുകയും ചെയ്യും. അതുകൊണ്ടുതന്നെ ശാരീരക വിനോദങ്ങളിൽ ഏർപ്പെടാതെ മാറിനിൽക്കും. ഒരു ഗ്രൂപ്പിൽ നിൽക്കുമ്പോൾ പോലും ഇവർ ഒറ്റപ്പെടൽ അനുഭവിച്ചേക്കാം. ഇത് കുട്ടികളുടെ പഠനമികവിനെ വരെ ബാധിക്കുകയും ചെയ്യും. മാതാപിതാക്കൾ ചെയ്യേണ്ടത് ► ആരോഗ്യകരമായ ഭക്ഷണശീലം വളർത്തുകയും അതിനൊപ്പം സ്ഥിരമായി വ്യായാമം ചെയ്യുന്നതും കുട്ടികളിൽ ഒരു ശീലമാക്കിയെടുക്കാൻ മാതാപിതാക്കൾക്ക് കഴിയും. കായിക വിനോദങ്ങളിലോ, നൃത്തം, നീന്തൽ മുതലായ കാര്യങ്ങളിലോ കുട...

ഹൃദയത്തിന്റെ‍ ആരോഗ്യത്തിന് പതിവാക്കാം ഈ ഭക്ഷണങ്ങള്‍

Image
  ഹൃദയത്തിന്റെ‍ ആരോഗ്യത്തിന് പതിവാക്കാം ഈ ഭക്ഷണങ്ങള്‍ ചെറുപ്പക്കാരില്‍ പോലും ഹൃദ്രോഗം കാണപ്പെടുന്ന കാലഘട്ടമാണ് ഇത്. മാറിയ ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് ഇതിന്‍റെ പ്രധാന കാരണം.രാത്രി വൈകിയുള്ള ഭക്ഷണം കഴിക്കലും, അമിത ഭക്ഷണവുമെല്ലാം ചില കാരണങ്ങൾ ആണ് ഹൃദയത്തെ ആരോഗ്യത്തോടെയും ശക്തമായും കാത്ത് സൂക്ഷിക്കാന്‍ ഇനി പറയുന്ന അഞ്ച് ഭക്ഷണവിഭവങ്ങള്‍ ജീവിതക്രമത്തിന്‍റെ ഭാഗമാക്കാം. ബെറിപഴങ്ങള്‍   സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്പ്ബെറി എന്നിങ്ങനെ പലതരം ബെറി പഴങ്ങള്‍ വ്യത്യസ്ത നിറങ്ങളില്‍ ഇന്ന് ലഭ്യമാണ്. ഇവ രുചിമുകുളങ്ങളെ മാത്രമല്ല ഹൃദയത്തെയും സന്തോഷിപ്പിക്കും. ഈ ബെറി പഴങ്ങളില്‍ അടങ്ങിയിട്ടുള്ള ആന്‍റി ഓക്സിഡന്‍റുകള്‍ ഹൃദ്രോഗത്തിന് കാരണമാകുന്ന നീര്‍ക്കെട്ടുകളെ കുറയ്ക്കും. പച്ചയ്ക്കോ, പ്രഭാത ഭക്ഷണത്തിനൊപ്പമോ സ്മൂത്തിയായോ ഒക്കെ ബെറി പഴങ്ങള്‍ കഴിക്കാവുന്നതാണ്.  വാള്‍നട്ടുകള്‍ ശരീരത്തിലെ കൊളസ്ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കുന്നവയാണ് വാള്‍നട്ടുകള്‍. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്‍റിഓക്സിഡന്‍റുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കുന്നു. വാൾനട്ടിലെ  ആര...

കൗമാരക്കാരിലെ ഹൃദയാഘാതം വര്‍ധിക്കുന്നു; കാരണങ്ങള്‍ ഇവയെല്ലാം

Image
  യുവാക്കളിലെ ഹൃദയാഘാതമാണ് ഇന്ന് ലോകം ആശങ്കയോടെ ഉറ്റുനോക്കുന്ന ആരോഗ്യപ്രശ്നങ്ങളില്‍ ഒന്ന്. മുന്‍പെല്ലാം പ്രായമായവരെ ബാധിക്കുന്ന രോഗമായിട്ടാണ് ഹൃദയാഘാതത്തെ കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ ആര്‍ക്കും  എപ്പോള്‍ വേണമെങ്കിലും ഹൃദയസ്തംഭനം ഉണ്ടാകാമെന്ന അവസ്ഥയാണ്. സ്കൂള്‍, കോളജ് തലങ്ങളില്‍ പഠിക്കുന്നവരും പുറമേക്ക് ആരോഗ്യവാന്മാരെന്ന് തോന്നിക്കുന്ന യുവാക്കളുമെല്ലാം പെട്ടെന്നൊരു നാള്‍ ഹൃദയാഘാതം വന്നു മരിക്കുന്ന വാര്‍ത്തകള്‍ നടുക്കത്തോടെയാണ് നാം കേള്‍ക്കാറുള്ളത്. കൂടുതൽ ആരോഗ്യ വാർത്തകൾക്‌ വേണ്ടി ഗ്രൂപ്പിൽ join ചെയ്യുക 1. ജീവിതശൈലി മാറ്റങ്ങള്‍ തങ്ങളുടെ മാതാപിതാക്കളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇന്നത്തെ യുവാക്കളുടെ ജീവിതശൈലി. സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തിന്‍റെ ഭാഗമായി ലാപ്ടോപുകള്‍, മൊബൈലുകള്‍, ടാബുകള്‍ എന്നിവ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് മുന്നിലാണ് സദാസമയവും നമ്മുടെ യുവതലമുറ. ഇത്  ദേഹമനങ്ങിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുകയും അലസമായ ജീവിതശൈലിയിലേക്ക് നയിക്കുകയും ചെയ്യുന്നു. ആവശ്യത്തിന് വ്യായാമമോ ശാരീരിക അധ്വാനമോ ഇല്ലാത്ത ഈ അവസ്ഥ യുവാക്കളുടെ ഹൃദ്രോഗസാധ്യത വര്...

മക്കൾ പഠനത്തിൽ ശ്രദ്ധിക്കുന്നില്ലേ? സമ്മർദം നൽകാതെ പഠനം മെച്ചപ്പെടുത്താൻ ചില ടിപ്സുകൾ.

Image
  കുട്ടികളുടെ പഠനം പലപ്പോഴും മാതാപിതാക്കൾക്ക് ഒരു തലവേദനയാണ്. മികച്ച സ്കൂളും ടൂഷ്യനുമെല്ലാം നൽകിയിട്ടും പഠനത്തിൽ കുട്ടികൾ ശ്രദ്ധിക്കുന്നില്ലെന്ന് പരാതിപ്പെടുന്ന നിരവധി മാതാപിതാക്കളുണ്ട്. ഒരുപാട് നേരം ഇരുന്ന് പഠിച്ചിട്ടും മികച്ച ഫലം ലഭിക്കുന്നില്ലെന്നാണ് ചിലരുടെ പരാതി. പഠിക്കാനുള്ള കഴിവ് ഒരോരുത്തരിലും വ്യത്യസ്തമാണ്. ഒരുപാട് നേരം നിർബന്ധിച്ചിരുത്തി പഠിപ്പിച്ചതുകൊണ്ട് പരീക്ഷയിൽ മാർക്ക് കൂടണമെന്നില്ല. എങ്കിലും പഠനം മെച്ചപ്പെടുത്താൻ ചില കാര്യങ്ങൾ ചെയ്തു നോക്കാം. ഒരു സമ്മർദം നൽകാതെ, പഠനത്തിൽ താൽപര്യം വളർത്തുന്ന രീതികളാണിവ.  അനുയോജ്യമായ സാഹചര്യം: ശാന്തമായും സുഖകരമായും ഇരുന്ന് പഠിക്കാനാകുന്ന അന്തരീക്ഷം ഒരുക്കുക. കാറ്റും വെളിച്ചവും ഉള്ള, ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ ഇല്ലാത്ത സാഹചര്യമാണ് വേണ്ടത്. കൂടുതൽ ശ്രദ്ധയോടെ പഠിക്കാൻ ഇത് അവരെ സഹായിക്കും. ചെലവിടുന്ന സമയം കുറവാണെങ്കിലും പഠിക്കുന്ന കാര്യങ്ങൾ ഓർമയിൽ നിൽക്കും. പഠന ക്രമം: തോന്നുമ്പോൾ പഠിക്കുക, തോന്നുന്നത് പോലെ പഠിക്കുക എന്നത് അനാരോഗ്യകരമായ പ്രവണതയാണ്. എത്ര പഠിച്ചാലും ഓർമയിൽ നിൽക്കാതിരിക്കാൻ ഇതു കാരണമാകും. അതിനാൽ പഠിക്കാൻ നിശ്ചിത സമയം ത...

ഡിജിറ്റൽ യുഗത്തിൽ കുട്ടികളെ വളർത്തുമ്പോൾ; ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ

Image
  ഡിജിറ്റൽ യുഗത്തിൽ മാറ്റം അതിവേഗമാണ് സംഭവിക്കുന്നത്. ഒന്നോ രണ്ടോ വർഷം കൊണ്ട് സർവമേഖലകളും മാറുന്നു. പേരന്റിങ് രീതികൾക്കും മാറ്റം അനിവാര്യമാണ്. ഇല്ലെങ്കിൽ കടുത്ത സമ്മർദത്തിലേക്ക് മാതാപിതാക്കളും കുട്ടികളും വീണു പോകും. ഡിജിറ്റൽ ലോകത്തെ കുറിച്ച് യാതൊരു അറിവുമില്ലെങ്കിൽ മാതാപതാക്കൾക്ക് കുട്ടികളെ മനസ്സിലാക്കാനും അവരുടെ ലോകവുമായി ബന്ധപ്പെടാനും സാധിക്കാതെ വരും. കൂടാതെ മാറുന്ന ലോകത്ത് ആവശ്യമായ ഡിജിറ്റൽ നൈപുണ്യം മനസ്സിലാക്കാനും അതു മക്കളിൽ വളർത്താനും മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഡിജിറ്റൽ ലോകത്തിൽ കുട്ടികളെ വളർ‌ത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ. 1. മാതൃക - മാതാപിതാക്കൾ മക്കൾക്ക് മാതൃകയായി ഇരിക്കണം. ഡിജിറ്റൽ ലോകത്ത് നിരവധി മാതൃകകൾ ലഭ്യമാണ്. പലരുടെയും ഇൻഫ്ലുവൻസ് വളരെ ശക്തവുമാണ്. ഇതിൽ വീണു പോകാതിരിക്കാൻ ശക്തവും പോസിറ്റീവുമായ ഒരു മാതൃകയായി മാതാപിതാക്കൾ നിലകൊള്ളണം. 2. സ്മാർട്ട് ആകാം - ഡിജിറ്റൽ ലോകവുമായി ബന്ധപ്പെട്ടിരിക്കുക. അതിലെ ചതിക്കുഴികളെ കുറിച്ചും ചൂഷണ സാധ്യതകളെ കുറിച്ചും മക്കൾക്ക് അവബോധം നൽകുക. 3. സ്ക്രീൻ ടൈം- ബലമായി സ്ക്രീൻ ടൈം കുറയ്ക്കാൻ സാധിക്കില്ല. പൂർണമായി ഇവ ഒഴിവാക്കുകയു...

വിജയിക്കാൻ ഇതാ പത്ത് കാര്യങ്ങൾ.!!

Image
1}. ഓരോ ദിവസവും പുതുതായി തുടങ്ങുക. പഴയ പരാജയങ്ങൾ മറന്ന് പുതിയ കാര്യങ്ങൾ ചെയ്യുന്ന ശീലം ഉണ്ടാക്കുക. വിജയവും പരാജയവും തമ്മിലുള്ള വ്യത്യാസം ശീലങ്ങളിലുള്ള വ്യത്യാസമാണ്. 2}. നിങ്ങൾ നിങ്ങളെ തന്നെയും മറ്റുള്ളവരെയും സ്നേഹിക്കുക. 3}. വിജയിക്കുന്നത് വരെ ദൗത്യത്തിൽ നിന്നും പിന്മാറരുത്. ഇടയ്ക്കുണ്ടാകുന്ന പരാജയങ്ങളൊക്കെ നമ്മെ വിജയത്തിലേക്ക് കൂടുതൽ അടുപ്പിക്കും. 4}. ഓരോ വ്യക്തിയും പ്രകൃതിയുടെ അദ്ഭുതമാണ്. നാം ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാര്യത്തിൽ നാം വിജയിക്കും. 5}. ഓരോ ദിവസവും തന്റെ ജീവിതത്തിലെ അവസാന ദിവസം എന്നതുപോലെ കരുതി പ്രവർത്തിക്കുക. വർത്തമാന കാലത്തിൽ ജീവിക്കുക. 6}. വികാരങ്ങളെ നിയന്ത്രിക്കുക. അമിത വികാരങ്ങൾ വിജയത്തിന് തടസ്സമാണ്. 7}. ചിരിക്കുന്നത് ഒരു ശീലമാക്കുക. ചിരി ആരോഗ്യവും ആയുസ്സും വർധിപ്പിക്കും. 8}. അവസരങ്ങളെ നഷ്ടപ്പെടുത്തരുത്. അറിവും കഴിവും വളർത്താൻ ഉതകുന്ന ഏതൊരു സാധ്യതകളെയും പ്രയോജനപ്പെടുത്തുക. 9}. പ്രവർത്തനമില്ലാത്ത സ്വപ്നങ്ങൾ ഒരു ഫലവും നൽകില്ല. ചെയ്യേണ്ട കാര്യങ്ങൾ അതത് ദിവസം ചെയ്യുക. ഉത്തരവാദിത്തങ്ങൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുന്നത് വിജയത്തിന് തടസ്സമാണ്. 10}. ജീവിതത്തിൽ നല്ല വഴിക...

വയർ ചാടുന്നതിനു പിന്നിലുണ്ട് ഈ കാരണങ്ങൾ; പരിഹരിക്കാൻ അറിയേണ്ടത്

Image
  കുടവയർ ആഢ്യത്വത്തിന്റെ പ്രതീകമായി കണ്ടിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാവർക്കും അറിയാം ഈ കുടവയർ അത്ര നല്ല ലക്ഷണമല്ല എന്ന്. വയറിലെ ചർമത്തിനടിയിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് കുടവയറിനു കാരണം. ഇതോടൊപ്പംതന്നെ വയറിനുള്ളിൽ ആന്തരികാവയവങ്ങളിൽ അടിഞ്ഞു കൂടുന്ന വിസറൽ ഫാറ്റ് എന്ന കൊഴുപ്പാണ് കൂടുതൽ അപകടകാരി. ജോലിയുടെ സ്വഭാവവും കുടവയറും ഒരു വ്യക്തിയുടെ ജോലിയും കുടവയറും തമ്മിൽ ബന്ധമുണ്ട്. കായികാധ്വാനം ഒട്ടുമില്ലാത്ത ഓഫിസ് ജോലിയോ മണിക്കൂറുകളോളം ഒരേ ഇരുപ്പ് ഇരുന്ന് ചെയ്യുന്ന ഐടി ജോലികളോ ചെയ്യുന്നവരിൽ കുടവയറിനുള്ള സാധ്യത കൂടുതലാണ്. ഇത്തരക്കാർ ഓരോ മണിക്കൂറിലും അഞ്ചു മിനിറ്റെങ്കിലും എഴുന്നേറ്റു നടക്കുകയോ സ്ട്രെച്ചിങ് വ്യായാമങ്ങൾ ചെയ്യുകയോ വേണം. തീരെ നടക്കാതെയും ശരീരം ഒട്ടും അനങ്ങാതെയും സുഖിച്ചു ജീവിക്കുന്നവർ ഒരു 30 വയസ്സ് പിന്നിടുമ്പോഴേക്കും പലപ്പോഴും കുടവയറിന്റെ അമിഭാരംകൂടി ചുമക്കേണ്ടി വരും.  ആഹാരരീതി മാറ്റണം മൂന്നോ നാലോ നേരം ധാന്യങ്ങൾ അതായത് അരി, ഗോതമ്പ്, ഓട്സ് തുടങ്ങിയവയും കിഴങ്ങുകളും ഇഷ്ടംപോലെ കഴിച്ചുകൊണ്ടിരുന്നാൽ ചെറുപ്പത്തിലേ കുടവയർ പിടികൂടാം. ധാന്യങ്ങൾ രണ്ടു നേരമാക്കി പരി...
Image
 എന്തിന് ലോക പരിസ്ഥിതി ദിനം? ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനം (World environment day)  ലോകമെമ്പാടും ആളുകൾ ജൂൺ 5 പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. എന്നാൽ, ഈ ദിനത്തിന് അത്രകണ്ട് പ്രാധാന്യമുണ്ടോ? ഉണ്ട്, നാം കരുതുന്നതിലും പ്രാധാന്യമുണ്ട്. അത് വെറും മരങ്ങൾ നട്ടുപോകുന്നതിലോ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുന്നതിലോ തുടങ്ങി അവസാനിക്കുന്നതിലല്ല. പകരം, ഈ ഭൂമിയാകെ തന്നെയും അനുഭവിച്ച് പോരുന്ന പാരിസ്ഥിതികപ്രതിസന്ധികളെ അഭിമുഖീകരിക്കുകയും അത് പരിഹരിക്കാനുള്ള വഴി കാണുകയും ചെയ്യുക എന്നതിലാണ്. നമുക്കറിയാം, ലോകത്താകെയും ചൂട് കൂടുകയാണ്. ജലവും വായുവും മലിനമാവുകയാണ്, കാട്ടുതീ വർധിക്കുന്നു, മഞ്ഞുരുകുന്നു... നമ്മുടെ ഭൂമി(earth) ഇന്ന് മൂന്നുതരത്തിലുള്ള വലിയ പാരിസ്ഥിതിക പ്രതിസന്ധികളാണ് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഒന്ന്: ആളുകൾക്കും പ്രകൃതിക്കും സഹിക്കാനാവാത്ത വിധം ചൂടുകൂടുന്ന അവസ്ഥ.  രണ്ട്: ആവാസവ്യവസ്ഥ നശിക്കുന്ന അവസ്ഥ. ഏതാണ്ട് ഒരു ദശലക്ഷത്തോളം ജീവിവർ​ഗ്ഗങ്ങൾ ഇന്ന് വംശനാശ ഭീഷണിയിലാണ്.  മൂന്ന്: മലിനീകരണം കൂടുന്നു. നമ്മുടെ ഭൂമിയും വായുവും വെള്ളവും മലിനമാണ്. ആരോഗ്യ പരമായ അറിവിന്‌ വേണ്ടി ഗ്രൂപ്പിൽ join ചെയ്...

ശരീരഭാരം കുറയ്ക്കാനും വീണ്ടും കൂടാതിരിക്കാനും ഈ മൂന്ന് കാര്യങ്ങൾ

Image
  ശരീരഭാരം കുറയ്ക്കാനും വീണ്ടും കൂടാതിരിക്കാനും ഈ മൂന്ന് കാര്യങ്ങൾ പലരും വിജയകരമായി ശരീര ഭാരം കുറയ്ക്കാറുണ്ട്. പക്ഷേ, അവരിൽ ചിലർക്ക് ഇത് അധികകാലം നിലനിർത്താൻ കഴിയില്ല, പഴയതുപോലെ തന്നെ ശരീര ഭാരം കൂടാറുണ്ട്. ശരീര ഭാരം കുറയ്ക്കാനും ദീർഘകാലം അത് നിലനിർത്താനും സ്ഥിരതയും അച്ചടക്കവും ആവശ്യമാണ്. ഒരാൾ തനിക്ക് അനുയോജ്യമായ ശരീര ഭാരത്തിൽ തുടരാൻ ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കണമെന്നും അതിൽ ആരോഗ്യകരമായ ഭക്ഷണവും എല്ലാ ദിവസവും വ്യായാമവും ഉൾപ്പെടുന്നു.  “ശരീര ഭാരം കുറയ്‌ക്കേണ്ടത് പ്രധാനമാണ്, എന്നാൽ നഷ്ടപ്പെട്ട ശരീരഭാരം കൂട്ടാതിരിക്കുന്നതാണ് കൂടുതൽ പ്രധാനം. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ചെയ്യുന്ന കാര്യങ്ങൾ എപ്പോഴും പ്രായോഗികവും സുസ്ഥിരവുമാണെന്ന് ഉറപ്പാക്കുക,” * 1.ശാരീരികമായി ആക്ടീവായിരിക്കുക: * നിങ്ങൾ ദിവസവും 7000 മുതൽ 8000 വരെ ചുവടുകൾ വയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. * 2.വർക്ക്ഔട്ട്: * ആഴ്ചയിൽ നാലു ദിവസമെങ്കിലും വ്യായാമം ചെയ്യുക. * 3.പരമാവധി ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, * അമിത ഭാരം കുറക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു വെങ്കിൽ wellness കോച്ചുമായി നിങ്ങൾക്ക് സംസാരിക്കാൻ ഇവിടെ ക്ലിക് ചെയ്യുക

ഓരോ ചെറിയ ചലനങ്ങളും ആരോഗ്യത്തിലേക്കുള്ള പാതയാക്കാം

Image
  ഓരോ ചെറിയ ചലനങ്ങളും ആരോഗ്യത്തിലേക്കുള്ള പാതയാക്കാം ആരോഗ്യകരമായ ജീവിതത്തിന് വ്യായാമം കൂടിയേ തീരൂ. എന്നാൽ വ്യായാമം ചെയ്യാൻ ഇപ്പോഴും മടി കാണിക്കുന്ന ആളുകൾ നമുക്കിടയിലുണ്ട്. സമയക്കുറവാണ് വ്യായാമം ചെയ്യാതിരിക്കാൻ പലരും പറയാറുള്ള കാരണം. കൂടുതൽ നേരമുള്ള ജോലി പലപ്പോഴും കുടുംബത്തോടും സുഹൃത്തുക്കളോടും ഇടപഴകുന്നത്തിന് പോലും സാധ്യമാകാതെ വരുന്നു, അപ്പോൾ പിന്നെ എവിടെ വ്യായാമം ചെയ്യാൻ സമയം എന്നാണ് പലരും പറയാറുള്ളത്. ശാരീരിക വ്യായാമങ്ങൾ ഇല്ലാത്തത് കൊണ്ട് തന്നെ പല ആളുകളിലും ഇപ്പോൾ ആരോഗ്യപ്രശ്നങ്ങളും കൂടി വരുകയാണ്. ആഹാരം കഴിക്കുന്നതിൽ നമ്മൾ എപ്പോഴെങ്കിലും മുടക്ക് വരുത്താറുണ്ടോ? ഇല്ല എന്ന് തന്നെയാകും കൂടുതൽ പേരുടെയും ഉത്തരം. ആരോഗ്യം നിലനിർത്താൻ ആഹാരം മാത്രം പോരാ. കൃത്യമായ വ്യായാമവും ഇതിനാവശ്യമാണ്‌. ഭക്ഷണകാര്യത്തിൽ കൃത്യത പിന്തുടരുന്ന നമ്മൾ ഓരോരുത്തരും വ്യായാമത്തിന്റെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ നൽകാറില്ല എന്നതാണ് വാസ്തവം. തിരക്കേറിയ ഒരു ജീവിതശൈലി ആണെങ്കിൽപ്പോലും മികച്ച ഫിറ്റ്നസ് ശീലം നിലനിർത്താനായി പല കാര്യങ്ങളും ചെയ്യാൻ കഴിയും. ജിമ്മിൽ പോയാലേ വ്യായാമം ചെയ്യാനാകൂ എന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാൽ ...