ഫാറ്റി ലിവർ രോഗം ഉണ്ടാകുന്നതിന് പിന്നിലെ കാരണങ്ങൾ...
കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ടൊരു രോഗമാണ് ഫാറ്റി ലിവർ. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുമ്പോഴാണ് ഈ രോഗം ഉണ്ടാകുന്നത്. ഇത് കരളിൻറെ വീക്കത്തിനും കരൾ കോശങ്ങളുടെ നാശത്തിനും കാരണമാകും. ഫാറ്റി ലിവറിനെ ഹെപ്പാറ്റിക് സ്റ്റീറ്റോസിസും എന്നറിയപ്പെടുന്നു. ഫാറ്റി ലിവർ രോഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ഈ അവസ്ഥ ആരോഗ്യത്തിന് കാര്യമായ അപകടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഫാറ്റി ലിവറിന്റെ പൊതുവായ കാരണങ്ങൾ മനസ്സിലാക്കുന്നത് പ്രതിരോധത്തിന് അത്യന്താപേക്ഷിതമാണ്. ' അമിതവണ്ണം കരൾ ഫാറ്റി ലിവറിന്റെ വളർച്ചയ്ക്ക് കാരണമാകുന്ന ഒരു പ്രധാന ഘടകമാണ്. ഒരു വ്യക്തി അമിതവണ്ണമോ പൊണ്ണത്തടിയോ ഉള്ളപ്പോൾ, അവരുടെ ശരീരത്തിലെ കൊഴുപ്പ് ശേഖരം വർദ്ധിക്കുകയും അധിക കൊഴുപ്പ് കരളിൽ അടിഞ്ഞുകൂടുകയും ചെയ്യും. ഈ അമിതമായ കൊഴുപ്പ് കരളിൽ അടിഞ്ഞുകൂടുന്നത് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) എന്ന അവസ്ഥയിലേക്ക് നയിക്കും...' - ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ കെയർ ഹോസ്പിറ്റൽസിലെ മെഡിക്കൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റും ഹെപ്പറ്റോളജിസ്റ്റ് ആൻഡ് തെറപ്പ്യൂട്ടിക് എൻഡോസ്കോപ്പിസ്റ്റ് കൺസൾട്ടന്റ് ...